അമല ക്ലസ്റ്ററുമായി ബന്ധപ്പെട്ടവര്‍, കാട്ടാമ്പാല്‍ പഞ്ചായത്തിലെ രോഗബാധിത തൊഴിലുറപ്പ് തൊഴിലാളിയുമായി സമ്പര്‍ക്കം വന്ന പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചമ്മന്നൂര്‍ സ്വദേശികള്‍, എടപ്പാളിലെ ആശാവര്‍ക്കര്‍, ആല്‍ത്തറയില്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് മൂലം സമ്പര്‍ക്കത്തിലായവര്‍, വടക്കേക്കാട് പ്രദേശത്ത് നിര്‍മ്മാണ ജോലിക്ക് വന്ന തൊഴിലാളിയുമായി സമ്പര്‍ക്കത്തിലായവര്‍ എന്നിവര്‍ക്കാണ് കൊവിഡ് ആന്റിജന്‍ പരിശോധന നടത്തുന്നത്. സി എച്ച് എസി സുപ്രണ്ട് ഡോ. അനില്‍ പിഷാരടി, ഡോ. രേഖ, ഡോ.വാജിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു, ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, ഹെഡ് നഴ്‌സ് അജിത എന്നിവര്‍ നേതൃത്വം നല്‍കി.