വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്ക്.

Advertisement

Advertisement

വെള്ളിയാഴ്ച്ച രാത്രി 10.45 ന് ഏഴാംകല്ല് മെഡിക്കല്‍ കോളേജ് റോഡിന് സമീപത്തുള്ള കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ചെമ്പൂചിറ സ്വദേശി കുണ്ടുമട്ടത്തില്‍ വീട്ടില്‍ വേണു മകന്‍ വിനയന്‍(40), ശനിയാഴ്ച്ച രാവിലെ പത്തരയോടെ കേച്ചേരിയിലെ ബാറിന് സമീപം കാറിന് പുറകില്‍ ബൈക്കിടിച്ച് യാത്രികനായ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി പുത്തന്‍പുരക്കല്‍ വീട്ടില്‍ സുകുമാരന്‍ മകന്‍ എമന്‍സന്‍(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.