പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ നീരിക്ഷണത്തിലിരുന്ന ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

ചമ്മന്നൂര്‍ കടപ്പായിയില്‍ 25 വയസ്സുള്ള യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 17ന് ഇവരുടെ അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഈ കുടുംബം. കുറച്ച് ദിവസം അസുഖ ബാധിതനായ പിതാവിനെ ചികിത്സിക്കാന്‍ പിതാവിന്റെ വീട്ടിലേക്ക് അമ്മ പോയിരുന്നു. ഇവിടെനിന്നാണ് അമ്മക്ക് രോഗ ലക്ഷണം അനുഭവപ്പെട്ടതും തുടര്‍ന്നുള്ള സ്രവം പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതും. ഇതേ തുടര്‍ന്ന് എല്ലാവരും നിരീക്ഷണത്തിലിരിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലം വന്നപ്പോഴാണ് യുവാവിന് പോസറ്റീവ് ആയത്. അമ്മക്ക് സ്ഥിരികരിച്ച അന്നുമുതല്‍ ഈ കുടുംബം നിരീക്ഷണത്തിലായിരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലന്നും വരും ദിവസങ്ങളില്‍ പ്രാഥമിക പട്ടികയിലുള്ളവരെ പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.