2020ലെ ഡിജിറ്റല്‍ ടെക്‌നോളജി സഭാ എക്‌സലന്‍സ് അവാര്‍ഡ് കേരളാ പൊലീസിന് ലഭിച്ചു. ആഗസ്റ്റ് 25, 26, 27, 28 തീയ്യതികളില്‍ നടക്കുന്ന ഡിജിറ്റല്‍ ടെക്‌നോളജി സഭ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.
ഡിജിറ്റല്‍ ലോകത്തില്‍ കേരളാ പൊലീസിന്റെ വിവിധ സവിശേഷ നടപടികള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
കേരളാ പൊലീസ് സൈബര്‍ ഡോം, സോഷ്യല്‍മീഡിയ ഇടപെടല്‍, സോഷ്യല്‍ മീഡിയ വഴിയുള്ള അവബോധം, കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ചൂഷണങ്ങളെ നേരിടല്‍, വ്യാജ വാര്‍ത്തകള്‍ക്കെതിരെയുള്ള നടപടികള്‍, തുടങ്ങി കേരളാ പൊലീസിന്റെ നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഡിജിറ്റല്‍ ഓര്‍ഗനൈസേഷന്‍ മേഖലയില്‍ കേരളാ പൊലീസിന് ലഭിക്കുന്ന 23മത്തെ അവാര്‍ഡാണ് ഇത്.