Advertisement

Advertisement

ആന്റിജന്‍ പരിശോധന ഫലങ്ങള്‍ മുഴുവനും നെഗറ്റീവ്.പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ചമ്മന്നൂര്‍ നിവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസം.പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ 40 വയസ്സുള്ള കടപ്പായി സ്വദേശിനിക്ക് പതിനേഴാം തിയ്യതി പോസ്സറ്റിവ് ആയിരുന്നു.കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ അസുഖബാധിതനായ പിതാവിനെ പരിചരിക്കുവാനായി ഇവര്‍ പോയിരുന്നു. ഇതുവഴിയുണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ പതിനെട്ടാം തീയതി പരിശോധന നടത്തുകയും നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിരുന്നു. ഇവരുടെ 25 വയസ്സുള്ള മകന്‍് ഒഴികെ ബാക്കി എല്ലാവര്‍ക്കും നെഗറ്റീവ് ആണ് ഫലം വന്നത്. യുവാവിന്റെ ഫലം പോസ്സറ്റീവ് ആയതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് 22-ാം തീയതി വടക്കേക്കാട് സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തിയത്.പഞ്ചായത്ത് പരിധിയില്‍ ഉള്ള അമല ക്ലസ്റ്ററുമായി ബന്ധപ്പെട്ടവര്‍,കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രോഗബാധിതരുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍,ആല്‍ത്തറയിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് സമ്പര്‍ക്കത്തില്‍ ആയവര്‍, വടക്കേക്കാടെത്തിയ നിര്‍മ്മാണ തൊഴിലാളികളുമായി ബന്ധപ്പെട്ടവര്‍, എന്നിങ്ങനെ 82 പേരുടെ പരിശോധനയാണ് നടത്തിയത്, ഇവരുടെയെല്ലാം ഫലം നെഗറ്റീവ് ആണ്. സിഎച്ച് സൂപ്രണ്ട് ഡോക്ടര്‍ അനില്‍ പിഷാരടിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ രേഖ, വാജിദ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, ഹെഡ്ഡ് നേഴ്സ് അജിത എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.