പുരോഗമന കലാസാഹിത്യ സംഘം ചൂണ്ടല്‍ പഞ്ചായത്ത് തല സര്‍ഗോത്സവത്തിന് തുടക്കമായി. ഞായറാഴ്ച്ച ഐ.വി.ഇയ്യുകട്ടി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റി അംഗം ജോണ്‍ ജോഫി മാസ്റ്റര്‍ സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരവിന്ദന്‍ ചൂണ്ടല്‍ അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം കുന്നംകുളം മേഖല സെക്രട്ടറി വല്‍സന്‍ പാറന്നൂര്‍, സി.പി.ഐ.എം. ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പി.റാഫേല്‍ തരകന്‍, പുരോഗമന കലാസാഹിത്യ സംഘം ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജയകൃഷ്ണന്‍ നമ്പി, മുരളി എന്നിവര്‍ സംസാരിച്ചു. സര്‍ഗ്ഗോത്സവത്തില്‍ ഓണ്‍ലൈനായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.