Advertisement

Advertisement

സി.പി.ഐ.എം ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സജ്ജമാക്കിയ മീഡിയാ റൂമിന്റെയും, സ്റ്റുഡിയോയുടെയും ഉദ്ഘാടനം നടന്നു. ലോക്കല്‍ കമ്മിറ്റി ഓഫീസായ ഐ.വി. ഇയ്യുകുട്ടി സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് മീഡിയാ റൂമിന്റെയും, സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി.ഐ.എം. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം എം.ബി. പ്രവീണ്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എഫ്. ഡേവീസ്, പി ബി അനൂപ്, കുന്നംകുളം ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍, ഏരിയാ കമ്മിറ്റി അംഗം സി ജെ രഘുനാഥ്, ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.പി. റാഫേല്‍,കേച്ചേരി ലോക്കല്‍ സെക്രട്ടറി സി.എഫ് ജെയിംസ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പാര്‍ട്ടി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.****