അറിയാം പറയാം..കുട്ടഞ്ചേരിയിലെ ഓണ്‍ലൈന്‍ ഒത്തുചേരല്‍ ശ്രദ്ധേയം

Advertisement

Advertisement

കൊവിഡിന്റെ പരിഭ്രാന്തി മറികടക്കാന്‍ ഓണ്‍ലൈനില്‍ ഒത്ത് കൂടി കുട്ടഞ്ചേരി ഗ്രാമം.നാട്ടില്‍ അതിവേഗത്തില്‍ കൊവിഡ് പരന്ന് കൊണ്ടിരിക്കുമ്പോള്‍ ഓരോ കുടുംബവും ഭയത്തിലാണ് കഴിയുന്നത്. ബോധവല്‍ക്കരണം നടത്താന്‍ കൂടിയിരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനായാണ് എരുമപ്പെട്ടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മെമ്പര്‍ വി.സി.ബിനോജ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മീറ്റ് സംഘടിപ്പിച്ചത്.അറിയാം പറയാമെന്ന പേരില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ മന:ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച് ഉത്കകണ്ഠയകറ്റി ആത്മവിശ്വാസം പകര്‍ന്ന് നല്‍കി.ഓണ്‍ലൈന്‍ വേദിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ വി.സി ബിനോജ് മാസ്റ്റര്‍ അധ്യക്ഷനായി. മന:ശാസ്ത്ര വിദഗ്ധരായ ഡോ.മായ, ഡോ.ദീപ വര്‍ഗീസ്, ഡോ.രമ, എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡോ.രശ്മി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.വാര്‍ഡ് വികസന സമിതി അംഗങ്ങളായ രാധാകൃഷ്ണന്‍, ഷനില്‍ എന്നിവര്‍ പങ്കെടുത്തു.