റോഡിന് കുറുകെ പോത്ത് ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്.തണ്ടിലം കുളംകുന്നത്ത് വീട്ടില്‍ പ്രതീഷ് (34) ഭാര്യ സുലേഖ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ 9.45 ന് തണ്ടിലം മുസ്ലിം പള്ളിക്ക് സമീപം വെച്ചായിരുന്നു അപകടം. ഇരുവരും ബൈക്കില്‍ വരുന്നതിനിടെയാണ് പോത്ത് വിരണ്ട് ബൈക്കിന് മുന്നിലേക്ക് ഓടിയെത്തിയത്. പോത്തിനെ കണ്ട് പരിഭ്രമിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പ്രതീഷിനെയും സുലേഖയെയും കേച്ചേരി ആക്ട്സ് പ്രവര്‍ത്തകര്‍ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.