രക്ഷാപ്രവര്‍ത്തകര്‍ക്കും,പരിക്ഷകളിലെ വിജയികള്‍ക്കും അഭയത്തിന്റെ ആദരം

Advertisement

Advertisement

വടക്കേക്കാട് അഭയം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വരെയും മന്ദലംകുന്ന് കടലില്‍നിന്ന് താനൂര്‍ സ്വദേശിയെ രക്ഷപ്പെടുത്തിയ നാലുപേരെയും ആദരിച്ചു.വടക്കേകാട് സാന്ത്വനം ഭവനില്‍ വെച്ച് നടത്തിയ പരിപാടി വടക്കേകാട് എസ്.എച്ച്.ഒ എം.സുരേന്ദ്രന്‍ ഉപഹാരങ്ങള്‍ നല്‍കി.അമല്‍ സ്‌കൂളിലെ ഹിബ ജലീല്‍,റഹ്‌മത്ത് സ്‌കൂളിലെ നജ ഉസ്മാന്‍, മരണത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയ താനൂര്‍ സ്വദേശി നസറുദ്ദീനെ രക്ഷപ്പെടുത്തിയ മന്ദലംകുന്ന് സ്വദേശികളായ താഹിര്‍, അലിക്കുട്ടി,ഷുക്കൂര്‍,കബീര്‍ എന്നിവരെയുമാണ് ആദരിച്ചത്. വടക്കേകാട് പോലീസ് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ജോബിന്‍,ഫിറോസ്, സിപിഒമാരായ പ്രശാന്ത്,സുജിത്, അഭയം പാലിയേറ്റീവ് ചീഫ് കോര്‍ഡിനേറ്റര്‍ മൈമൂന, വളണ്ടിയര്‍മാരായ കുമാരി,നൗഷാദ്,മണി,സിറാജ്, അഹ്‌മദ്ബിന്‍ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.