Advertisement

Advertisement

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപടിയിൽ  പിക്കപ് വാൻ   സ്കൂട്ടറിന് പുറകിലിടിച്ച്  12 വയസുകാരൻ മരിച്ചു. സ്കൂട്ടറിന് പുറകിലിരുന്ന് സഞ്ചരിച്ചിരുന്ന കേട്ടോൽ സ്വദേശി പ്രമോദിൻ്റെ മകൻ അഭിനവാണ് മരിച്ചത്. ഇന്ന് രാത്രി 7.15 ഓടെയാണ് അപകടമുണ്ടാത്.കൊല്ലൻപടി പാരിക്കുന്നിൽ മാതാവ് ഷീബയുടെ വീട്ടിൽ നിന്ന് പഠിക്കുന്ന അഭിനവ് ബന്ധുവായ യുവാവ് ഓടിച്ചിരുന്ന സ്കൂട്ടറിന് പുറകിലിരുന്ന് മനപ്പടിയിലെ  കടയിലേക്ക് പോകുകയായിരുന്നു. ഈ സമയം ഇതേ ദിശയിൽ വന്നിരുന്ന മീൻ വണ്ടി സ്കൂട്ടറിന് പുറകിൽ ഇടിച്ചു.റോഡിൽ തെറിച്ച് വീണ അഭിനവിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വെള്ളറക്കാട് യു.പി.സ്ക്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ അദിദേവ്