Advertisement

Advertisement

ചാവക്കാട് പോലീസ് എസ്.എച്ച്.ഒ. അനില്‍ ടി. മേപ്പുള്ളിയുടെ പിതാവ് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററും,പ്രമുഖ സഹകാരിയും,ചാലക്കുടി മണ്ഡലത്തിലെ പൊതുപ്രവര്‍ത്തകനുമായിരുന്ന മേപ്പുള്ളി തോമസ് മാസ്റ്റര്‍ (85) നിര്യാതനായി. ചാലക്കുടി ടീച്ചേഴ്‌സ് സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, രിയാരം സഹകരണസംഘം പ്രസിഡന്റ്,ചാലക്കുടി കര്‍ഷക സംഘം സെക്രട്ടറി,കുറ്റിക്കാട് ചെറുകിട കര്‍ഷക സംഘം പ്രസിഡന്റ്,പരിയാരം മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചാലക്കുടി മേഖല പ്രസിഡന്റ്,സിപിഎം പരിയാരം ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: അജയകുമാര്‍ (കെഎസ്എഫ്ഇ, ചാലക്കുടി),അനില്‍കുമാര്‍(സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചാവക്കാട്), ബോബി ജോണ്‍( അദ്ധ്യാപിക,വെറ്റിലപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍).മരുമക്കള്‍: ഗ്ലാക്‌സി, ബിന്ദു, ജോണ്‍ വി. സംസ്‌ക്കാരം നാളെ 24/08/20 തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പോട്ട ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയ സെമിത്തേരിയില്‍ നടക്കും.