Advertisement

Advertisement

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 61,408 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് 31,06,348 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 836 മരണങ്ങള്‍ കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ മരണം 57542 ആയി.ഇന്നലെ മാത്രം 57, 468 പേര്‍ രോഗ മുക്തരായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 7,10,771 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 23,38,035 പേര്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് രോഗമുക്തി നേടി. 74.90 ശതമാനമാണ് രാജ്യത്ത് നിലവില്‍ രോഗമുക്തി.