സ്‌കൂട്ടറിന് പുറകിലിരുന്ന് സഞ്ചരിച്ചിരുന്ന കേട്ടോല്‍ സ്വദേശി പ്രമോദിന്റെ മകന്‍ അഭിനവാണ് മരിച്ചത്. ഇന്നലെ രാത്രി 7.15 ഓടെയാണ് അപകടമുണ്ടായത്.കൊല്ലന്‍പടി പാരിക്കുന്നില്‍ മാതാവ് ഷീബയുടെ വീട്ടില്‍ നിന്ന് പഠിക്കുന്ന അഭിനവ് ബന്ധുവായ യുവാവ് ഓടിച്ചിരുന്ന സ്‌കൂട്ടറിന് പുറകിലിരുന്ന് മനപ്പടിയിലെ കടയിലേക്ക് പോകുകയായിരുന്നു. ഈ സമയം ഇതേ ദിശയില്‍ വന്നിരുന്ന മീന്‍ വണ്ടി സ്‌കൂട്ടറിന് പുറകില്‍ ഇടിച്ചു.റോഡില്‍ തെറിച്ച് വീണ അഭിനവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വെള്ളറക്കാട് യു.പി.സ്‌ക്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അദിദേവ് ആണ് സഹോദരന്‍.