ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിരിയാണി ചാലഞ്ച് നടത്തി.

Advertisement

Advertisement

മന്ദലാംകുന്ന് ഗ്രൗണ്ട് ടീമിന്റെ നേതൃത്വത്തില്‍ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബിരിയാണി ചാലഞ്ച് നടത്തി. നിര്‍ധനരായ വിദ്യാര്‍ത്ഥികളെയും
രോഗികളെയും സഹായിക്കുന്നതിനും വരും തലമുറയെ വാര്‍ത്തെടുക്കുന്നതിനും ഗ്രൗണ്ട് ടീം സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിന്റെ വിതരണോദ്ഘാടനം വടക്കേകാട്എസ്.ഐ.സന്തോഷ് നിര്‍വഹിച്ചു. ആദ്യ ബിരിയാണി ഗ്രൗണ്ട് ടീമിന്റെ സീനിയര്‍ മെമ്പര്‍ അഷ്‌കര്‍ സി എച്ച് എം ഏറ്റുവാങ്ങി. പി എം ഷാജഹാന്‍, പി എച്ച് സാദിഖ്, ഫഹദ് കുഴിങ്ങര എന്നിവര്‍ സന്നിഹിതരായിരുന്നു.