പ്രവാസി കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു.

Advertisement

Advertisement

ചിറനെല്ലൂരിലെ പ്രവാസി കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് കരീം സ്മൃതി ഗ്രീന്‍ ഫാമിന്റെ നേതൃത്വത്തിലുള്ള കൃഷിയുടെ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തഗം ഷീബ ജയപ്രകാശ് അധ്യക്ഷയായി. കൃഷി ഓഫീസര്‍ എസ്. സുമേഷ്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ആന്റോ പോള്‍, ഗ്രീന്‍ ഫാം ഭാരവാഹികളായ ബി.വി. ഖാലിദ്, പി.കെ. റസാഖ്, പി.കെ. പരീദ്, സീനത്ത് മുഹമ്മദ്ദ്, അംഗങ്ങളായ പി.എസ് ഹക്കീം, പി.എം കരീം, പി.എ മുഹമ്മദ്, പി.എം. കുതുബുദ്ധ്വീന്‍, സല്‍മ ഹക്കീം, നദീറാ റസാഖ്, റൈയ്ഹാനത്ത് പരീദ്, ഷമി കരീം, സുബൈദ കുതുബുദ്ധ്വീന്‍ എന്നിവര്‍ സംബന്ധിച്ചു. സ്മൃതി ഗ്രീന്‍ ഫാമിന്റെ നേതൃത്വത്തില്‍, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ചിറനെല്ലൂരിലെ മൂന്ന് ഏക്കര്‍ സ്ഥലത്ത് കയ്പ, പടവലം, കൂര്‍ക്ക, ഇഞ്ചി, പയര്‍, കുക്കുമ്പര്‍, വെള്ളരി, കുമ്പളം, മത്തന്‍, ചിരവക്ക തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്തിട്ടുള്ളത്.