കുന്നംകുളം 27 -ാം വാര്‍സ് ചെമ്മണ്ണൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

ചെമ്മണ്ണൂര്‍ അങ്ങാടി ഭാഗത്ത് 51 വയസ്സുള്ള പുരുഷന്‍, 47 വയസ്സുള്ള സ്ത്രീ, 17, 14 വയസ്സുള്ള കുട്ടികള്‍ എന്നിവര്‍ക്കാണ് തിങ്കളാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച ചെറിയ പനി കണ്ടതിനെ തുടര്‍ന്ന് ഇവര്‍ ഞായറാഴ്ച്ച രാവിലെ കോവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ഫലം വന്നതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഗൃഹനാഥന്‍ കുന്നംകുളം കോട്ടപ്പടി പ്രദേശങ്ങളില്‍ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍ ആയി ജോലി ചെയ്തുവരികയാണ്. ഇയാള്‍ക്കൊപ്പം ഉള്ള ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ കുറച്ച് ദിവസങ്ങളായി ക്വാറന്റൈനില്‍ ആയിരുന്നു. ആയതുകൊണ്ട് സമ്പര്‍ക്ക ആശങ്ക ഇല്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം. ഇവരെ വൈകീട്ടോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലേക്ക് മാറ്റും.