ഗുരുവായൂര്‍ നഗരസഭയിലെ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Advertisement

Advertisement

മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഒരു ഡ്രൈവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. നഗരസഭയിലെ വിവാഹ രജിസ്‌ട്രേഷന്‍ സെക്ഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരിലും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മറ്റു വിഭാഗം ജീവനക്കാരിലും രോഗം കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ 14 മുതല്‍ നഗരസഭ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കാറുള്ള വിവാഹ രജിസ്‌ട്രേഷനും നിറുത്തി വച്ചിരിക്കുകയാണ്. ഓണ്‍ലൈനായാണ് പൊതുജനങ്ങള്‍ സേവനം പ്രയോജനപ്പെടുത്തുന്നത്.