Advertisement

Advertisement
 കടങ്ങോട് പഞ്ചായത്തിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 19 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു.ഇതോടെ പഞ്ചായത്തിൽ  കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ  എണ്ണം 41 ആയി.
സാഹചര്യം ഗുരുതരമാണെന്നും ജനങ്ങൾ കൂടുതൽ  ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും പഞ്ചായത്തും മുന്നറിയിപ്പ് നൽകി. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള 100 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 12 പേർക്കും, വെള്ളറക്കാട് തേജസ് കോളേജിൽ നടത്തിയ പരിശോധനയിൽ 7 പേർക്കും  കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.വാർഡ് 18 ലെ കൊവിഡ് ബാധിതൻ്റെ സമ്പർക്ക പട്ടികയിലുള്ളവരാണ് പോസറ്റീവായവരിൽ കൂടുതൽ. 2,4,9,10,12,17,18 വാർഡുകൾ നിലവിൽ കണ്ടയ്മെൻ്റ് സോണാണ്. പഞ്ചായത്തിൽ ഇതുവരെ 79  പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. അതിൽ 38 പേർ രോഗമുക്തി നേടി.ഇന്നത്തെ രോഗ ബാധിതർ ഉൾപ്പടെ  41 പേരാണ് ചികിത്സയിൽ കഴിയുന്നത്. 500ലധികം പേർ നിരീക്ഷണത്തിലുണ്ട്.