രാജ്യത്ത് വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31വരെ നീട്ടി.

Advertisement

Advertisement

ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്ത രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് നീട്ടി നല്‍കുക. കൊവിഡ് പ്രതിസന്ധി മൂലം രാജ്യത്ത് പല ഭാഗത്തും നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനം കൈക്കൊണ്ടിരിക്കുന്നത് . മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ്, 1988, സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ്, 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റുകള്‍, ലൈസന്‍സുകള്‍, രജിസ്ട്രേഷന്‍ അല്ലെങ്കില്‍ മറ്റ് രേഖകളുടെ സാധ്യത ഇതോടെ ഡിസംബര്‍ 31 വരെ നീളും. ഇതു സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.