രാജ്യത്ത് ശമനമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു.

Advertisement

Advertisement

രാജ്യത്ത് ശമനമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 848 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കോവിഡ് ബാധിതര്‍ 31 ലക്ഷം കടന്നിരിക്കുകയാണ്. 31,67,324 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്. ചികിത്സയിലുളളവര്‍ ഏഴു ലക്ഷം കടന്നു. 7,04,348 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 24,04,585 പേര്‍ രോഗമുക്തി നേടി . മരണസംഖ്യ 58,390 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.