ആറ്റുപുറം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷയിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ആറ്റുപുറം മുപ്പാടത്ത് വീട്ടില്‍ 49 വയസ്സുള്ള അഷ്‌റഫാണ് മരിച്ചത്. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ തന്നെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.