ഓണാഘോഷ പരിപാടികള്‍ മാറ്റി വെച്ച് വീടുകളിലേക്ക് ഓണക്കിറ്റ് വിതരണം.

Advertisement

Advertisement

കൊവിഡ് സാഹചര്യത്തില്‍ ഓണാഘോഷ പരിപാടികള്‍ മാറ്റി വെച്ച് വീടുകളിലേക്ക് ഓണകിറ്റ് വിതരണം ചെയ്ത് ഓണാഘോഷ സംഘടന മാതൃകയായി. കുണ്ടന്നൂര്‍ വെള്ളക്കുന്ന് കോളനിയില്‍ പുനര്‍ജ്ജനി ഓണാഘോഷ സംഘടനയാണ് വര്‍ഷങ്ങളായി നടത്തിവരാറുള്ള ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചത്. സമീപ പ്രദേശത്തുള്ള എല്ലാ വീടുകളിലും പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന കിറ്റാണ് നല്‍കിയത്. സംഘടനാ പ്രവര്‍ത്തകര്‍ കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയായിരുന്നു. സി.കെ പ്രസാദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന ഭാരവാഹികളായ ലക്ഷ്മി, ഗീത, സുധ എന്നിവര്‍ നേതൃത്വം നല്‍കി.