കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചാവക്കാട് കെ എസ് ഇ ബി ഓഫീസിലെ അറുപത്തിയഞ്ചോളം ജീവനക്കാര്‍ക്ക് ഖത്തറിലെ സിയ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് മാസ്‌കും ഗ്ളൗസും സാനിറ്റൈസറും സാനിറ്റൈസര്‍ മെഷിനും സൗജന്യമായി നല്‍കി. സിയ ഗ്രൂപ്പ് എംഡി റമീസ് കമാല്‍ ഗുരുവായൂര്‍ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയര്‍ അനില്‍ സി ജേക്കബിന് സാധനങ്ങള്‍ കൈമാറി. നിഷാദ് കാവതിയാട്ട്, ഷിജു അമൃത എന്നിവര്‍ നേതൃത്വം നല്‍കി. ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ സബ് എഞ്ചിനിയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.