Advertisement

Advertisement

കാരുണ്യ സര്‍വകലാശാലയില്‍ നിന്നും ബി എസ് ഇ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സികില്‍ ഫസ്റ്റ് റാങ്ക് നേടിയ മിത്ര എസ് ചീരനെ കുന്നംകുളം സേവ് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. കുന്നംകുളം നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ സുമ ഗംഗാധരന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ ആനന്ദന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ മിഷ സെബാസ്റ്റ്യന്‍ കൗണ്‍സിലര്‍മാരായ നിഷ ജയേഷ്, ഇന്ദിര ശശിധരന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ സി.വി ബേബി, മുന്‍ കൗണ്‍സിലര്‍ സോമശേഖരന്‍, സുഗുണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുന്നംകുളം നെഹ്‌റു നഗര്‍ ചീരന്‍ വീട്ടില്‍ സജീവ് ഷൈനി ദമ്പതികളുടെ മകളാണ് മിത്ര.