കാട്ടകാമ്പാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണചന്തയുടെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

കാട്ടകാമ്പാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.ജയശങ്കര്‍ നിര്‍വഹിച്ചു. കാട്ടകാമ്പാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എം അലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സഹകരണബാങ്ക് ഡയറക്ടര്‍മാരായ എന്‍ എം റഫീഖ്, ശശിധരന്‍ കണ്ടമ്പുള്ളി, സ്മിത ഷാജി, കെ കെ രവി,സോണി സക്കറിയ, വാസു കാഞ്ഞിരത്തിങ്കല്‍, ശശികുമാര്‍ രാമപുരം, ബാങ്ക് സെക്രട്ടറി സി ഐ മറിയാമ്മ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഓണത്തോടനുബന്ധിച്ച് ഉയരുമ്പോള്‍ വില പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി സഹകരണവകുപ്പ് നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി 35 ഇനം സാധനങ്ങളാണ് കാട്ടകാമ്പാല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കാട്ടകാമ്പാല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നിന്നും പെങ്ങാമുക്ക്, ചിറക്കല്‍ എന്നീ ശാഖകളില്‍ നിന്നും ടോക്കണ്‍ പ്രകാരം വിതരണം ചെയ്യുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എം.എം അലി വ്യക്തമാക്കി.