കടപ്പുറം പഞ്ചായത്തിലെ കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ ജിയോ ബാഗ് സ്ഥാപിക്കുന്നതിന്റെ പണികള്‍ ആരംഭിച്ചു.

Advertisement

Advertisement

കടപ്പുറം പഞ്ചായത്തിലെ കടല്‍ഭിത്തി തകര്‍ന്ന സ്ഥലങ്ങളില്‍ ജിയോ ബാഗ് സ്ഥാപിക്കുന്നതിന്റെ പണികള്‍ ആരംഭിച്ചു. 44 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ജിയോ ബാഗ് സ്ഥാപിക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ ആണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. 350 മീറ്റര്‍ ദൂരത്തിലാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുക. ജില്ലാ കളക്ടര്‍ ആണ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. കടല്‍ഭിത്തി തകര്‍ന്ന ഈ സ്ഥലങ്ങളില്‍ കൂടി കടല്‍ക്ഷോഭ സമയത്തും വേലിയേറ്റ സമയത്തും കടല്‍വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും ഇരച്ചുകയറുന്നത് പതിവായിരുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം വേണം എന്നാവിശ്യപ്പെട്ട് നാട്ടുക്കാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.