പെരുമ്പിലാവിൽ വാഹനാപകടം ; ബൈക്ക് യാത്രക്കാരനായ മറ്റം സ്വദേശി മരിച്ചു.

Advertisement

Advertisement

സംസ്ഥാന പാതയിൽ അറയ്ക്കൽ സെന്ററിനു സമീപം ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് ടിപ്പർ ലോറി കയറി മരിച്ചു. ഒറ്റപ്പിലാവ് കേനോൺ ഗ്രാനൈറ്റ്സിലെ ഡ്രൈവർ മറ്റം സ്വദേശി മുളയ്ക്കൽ കുര്യൻ (50) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വരും വഴിയാണ് അപകടം നടന്നത്. എതിരെ വന്ന മിനി ലോറിയുമായി ബൈക്ക് തട്ടിയതിനെ തുടർന്ന് ബൈക്കിനു പിന്നിൽ ഇരുന്നിരുന്നകുര്യൻറോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. പട്ടാമ്പി ദിശയിലേക്കു പോയിരുന്ന ടിപ്പർ ലോറി ദേഹത്ത് കയറിയിറങ്ങിയതിനെ തുടർന്നു തൽക്ഷണം മരിച്ചു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ.ഭാര്യ: ലീന. മക്കൾ: ആൻമരിയ, അനു.