രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു.

Advertisement

Advertisement

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 67,150 പേര്‍ കൂടി രോഗബാധിതരായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 32, 34, 474 ആയി. 24 മണിക്കൂറിനുള്ളില്‍ 1059 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 59,449 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ ഉള്ളത് 7, 07267 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 24, 67, 758 ആയി. അതേസമയം തെലങ്കാനയില്‍ ആദ്യമായി പ്രതിദിന രോഗബാധ മൂവായിരം കടന്നു. 3018 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.