സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്.

Advertisement

Advertisement

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചു. ഇന്ന് മുതല്‍ രാത്രി ഒന്‍പത് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഓണം പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത്. അടുത്ത മാസം രണ്ടു വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. നേരത്തെ ഓണവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് വൈകീട്ട് ഏഴു വരെ മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളൂ.