കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളില്‍ പവന് 240 രൂപ താഴ്ന്ന് 38,000 രൂപയിലാണ് ഇന്ന് ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,750 രൂപയായി. ചിങ്ങ മാസമായതിനാല്‍ വിവാഹ പാര്‍ട്ടികള്‍ ആഭരണ വിപണികളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ട്. പൊടുന്നനെയുണ്ടായ വില ഇടിവ് പലര്‍ക്കും നേട്ടമായി. മാസാരംഭത്തില്‍ പവന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് വിലയായ 42,000 രൂപയില്‍ നിന്ന് ഇതിനകം 4,000 രൂപ ഇടിഞ്ഞു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,934 ഡോളറാണ്.