സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.

Advertisement

Advertisement

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അബൂബക്കറിന് നേരത്തെ ശ്വാസതടസ്സവും, ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുന്നതോടൊപ്പം തന്നെ മരണങ്ങളും വര്‍ധിക്കുകയാണ്.