Advertisement

Advertisement

പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ക്ക് തുടക്കമായി. ബാങ്കിന്റെ നീതി സൂപ്പര്‍മാര്‍ക്കറ്റിലും അണ്ടത്തോട് ബ്രാഞ്ചിലുമായി രണ്ടു ഓണച്ചന്തകളാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്ക് പ്രസിഡന്റ് പി ഗോപാലന്‍ ഓണ ചന്തകളുടെ ഉത്ഘാടനം നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ വൈ കുഞ്ഞുമൊയ്തു ആദ്യക്ഷതവഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ കോട്ടേപ്പാട്ട് ഭാസ്‌കരന്‍, എം കെ മുഹമ്മദ് അലി, കെ എം മുഹമ്മദ് അലി, കെ പി ധര്‍മ്മന്‍, എം എ മുഹമ്മദ് റാഫി, വി എം മുഹമ്മദ് അലി, എം എ അലി, രമണി അശോകന്‍, യെശോദര മോഹനചന്ദ്രന്‍, രജിത ദേവാനന്തന്‍, സെക്രട്ടറി എ കെ സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 23 ഇനം നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ കിറ്റ് 930 രൂപക്ക് ഓണചന്തയിലൂടെ വിപണനം നടത്തുന്നുണ്ട്.