Advertisement

Advertisement

കോണ്‍ഗ്രസ് ഭരിക്കുന്ന ചാവക്കാട് ഫര്‍ക്ക റൂറല്‍ ബാങ്ക് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നല്‍കിയ അവിശ്വാസ പ്രമേയം അംഗീകരിച്ചു. മൂന്ന് പതിറ്റാണ്ടോളമായി പ്രസിഡന്റായിരുന്ന കെ.കെ.സൈതുമുഹമ്മദിന് സ്ഥാനം നഷ്ടമായി. ബാങ്ക് പ്രസിഡന്റും ഐ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവുമായ കെ.കെ.സൈതുമുഹമ്മദിനെതിരെ അതേ ഗ്രൂപ്പില്‍പ്പെട്ട ഡയറക്ടറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ സി.എ.ഗോപപ്രതാപന്റെ നേതൃത്വത്തിലാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഇത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് അംഗങ്ങള്‍ക്ക് കെ.പി.സി.സി കത്ത് നല്‍കിയിരുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ട സാഹചര്യത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുല്‍ മുത്തലിബാണ് ഡയറക്ടര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നത്. 13 അംഗ ഭരണസമിതിയിലെ ഏഴ് പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. ഗോപപ്രതാപന്‍ വിട്ടു നിന്നു. അഞ്ച് പേര്‍ വോട്ടിംഗിനെത്തിയില്ല.