ചെമ്മണ്ണൂര്‍ നൂറുല്‍ ഹുദാ മദ്റസ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഅല്ലിം ഡേ ആചരിച്ചു. മഹല്ല് കമ്മറ്റി പ്രസിഡന്റ് അറക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അമല്‍ ട്രസ്റ്റ് ട്രഷറര്‍ അലിയില്‍ നിന്നും സദര്‍ മുഅല്ലിം ഇസ്മായില്‍ സുഹ്രി മുഅല്ലിം ഫണ്ട് സ്വീകരിച്ചു. സെക്രട്ടറി തളികശ്ശേരി ഹസ്സന്‍, അബ്ദുല്‍ റഹിമാന്‍, റസാഖ്, എസ് ബി വി യൂണിറ്റ് നേതാക്കളായ യാസീന്‍, ഫഹദ്, ഷിനാസ്, എന്നിവര്‍ പ്രസംഗിച്ചു, മേഖല സുപ്രഭാതം കോര്‍ഡിനേറ്റര്‍ മൊയ്ദീന്‍ മൗലവി നന്ദിയും പറഞ്ഞു.