സ്വര്‍ണ്ണ കള്ളക്കടത്തിന് കൂട്ടുനിന്ന് ഫയലുകള്‍ കത്തിച്ച് കേസ് അട്ടി മറിക്കാന്‍ നോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പുന്നയൂര്‍കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പുന്നയൂര്‍ക്കുളം കുന്നത്തൂരില്‍ നിന്നാരംഭിച്ച പ്രകടനം പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിസരത്ത് സമാപിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ ആര്‍ ഗഫൂര്‍, ബക്കര്‍ തോട്ടേക്കാടന്‍, കെപി ധര്‍മ്മന്‍, അസ്‌കര്‍ അറക്കല്‍, സുനില്‍ ചെറായി, ഷംസു, കബീര്‍ അണ്ടത്തോട്, ആസിഫ്, അജ്മല്‍, റസാഖ് മാവിന്‍ചുവട്, ഫയാസ് എ ഇ ഒ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.