സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലുള്ള സ്വര്‍ണ്ണ കടത്ത് കേസിലെ നിര്‍ണ്ണായക രേഖകള്‍ ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എരുമപ്പെട്ടിയില്‍ പ്രതിക്ഷേധ സമരം നടത്തി. ഇന്ദിരാഭവന്‍ പരിസരത്ത് നടന്ന പ്രതിഷേധം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ് അധ്യക്ഷനായി. യൂത്ത്‌കോണ്‍ഗ്രസ് ലോകസഭ മണ്ഡലം സെക്രട്ടറി പി.എസ്.സുനീഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍, ബ്ലോക്ക് മെമ്പര്‍ സഫീന അസീസ്, ഫ്രിജോ വടക്കൂട്ട്, എം.എ.ഉസ്മാന്‍, പി.എസ്.മോഹനന്‍, കെ.കെ.ജോസഫ്, എം.സി.ഐജു എന്നിവര്‍ പങ്കെടുത്തു.