മലയാളികള്‍ക്ക് ഖത്തര്‍ കുടുംബത്തിന്റെ ഓണസമ്മാനം. കൊവിഡ് സാഹചര്യത്തില്‍ പ്രയാസം അനുഭവിക്കുന്ന എരുമപ്പെട്ടിയിലെ കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ സ്വദേശികളായ അല്‍ കഹ്ബി കുടുംബം ഭക്ഷ്യ കിറ്റുകള്‍ നല്കി മത സാഹോദര്യത്തിന്റെ മാതൃക തീര്‍ത്തത്. ഖത്തറില്‍ ജോലി ചെയ്യുന്ന എരുമപ്പെട്ടി പാമ്പ്ര ഷെരീഫിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഓണകിറ്റ് നല്‍കിയത്. എരുമപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ലോക്ക് ഡൗണ്‍, റംസാന് കാലങ്ങളില്‍ വിതരണം ചെയ്ത ഭഷ്യ കിറ്റുകള്‍ ഉള്‍പ്പടെ ഒട്ടനവധി സഹായങ്ങള്‍ ഷെരീഫിന്റെ ഇടപെടല്‍ കൊണ്ട് അല്‍ കഹ്ബി കുടുംബം നല്‍കിയിട്ടുണ്ട്. എരുമപ്പെട്ടി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിലേക്ക് ഒരുപാട് തവണ സഹായം നല്‍കിയിട്ടുണ്ട്. ഷെരീഫിന്റെ മകന് മുഹമ്മദ് സിനാനില്‍ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന് കുട്ടി മാധ്യമ പ്രവര്ത്തകന് റഷീദ് എരുമപ്പെട്ടി എന്നിവര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഷെഹീര്‍ പാമ്പ്ര, ഉമ്മര്‍ പള്ളിപ്പാടം, എ.യു. റസാക്ക് എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്കി.