വടക്കക്കാട് പ്രദേശത്ത് മേസന്‍ ജോലിക്ക് വന്ന തൊഴിലാളിയുമായി സമ്പര്‍ക്കത്തിലായവര്‍, കുന്നംകുളത്ത് കൊവിഡ് പോസറ്റീവ് കേസുമായി സമ്പര്‍ക്കത്തിലായവരുടെ കുടുംബം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം , ഭാഗത്ത് സാനിറ്റൈസര്‍ വില്‍പന നടത്തിയ വ്യക്തിയുമായി സമ്പര്‍ക്കത്തിലായവര്‍, അന്‍സാര്‍ ആശുപത്രിയിലെ ജീവനക്കാരുമായി സമ്പര്‍ക്കത്തിലായവര്‍ എന്നിവര്‍ക്ക് വേണ്ടി വടക്കേക്കാട് സിഎച്ച്‌സിയില്‍ കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി. 73 പേര്‍ പങ്കെടുത്തു. എല്ലാവരുടെയും ഫലം നെഗറ്റീവായി. സി എച്ച് എസി സൂപ്രണ്ട് അനില്‍ പിഷാരടി, ഡോ. രേഖ, ഡോ.വാജിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു, വടക്കേടത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, ഹെഡ് നഴ്‌സ് അജിത, എന്നിവര്‍ നേതൃത്വം നല്‍കി.