ബിരിയാണി ചലഞ്ചിലൂടെ ഡിവൈഎഫ്‌ഐ നിര്‍ധന കുടുംബത്തിന്റെ ഗൃഹനിര്‍മ്മാണത്തിന് ധന സഹായം നല്‍കി.

Advertisement

Advertisement

ബിരിയാണി ചലഞ്ചിലൂടെ ഡിവൈഎഫ്‌ഐ നിര്‍ധന കുടുംബത്തിന്റെ ഗൃഹനിര്‍മ്മാണത്തിന് ധന സഹായം നല്‍കി. പഠനത്തില്‍ മിടുക്കിയായ ചാലിശ്ശേരി ഐനിപുള്ളി ബാബുവിന്റെ മകള്‍ ഭാഗ്യക്കും കുടുംബത്തിനും സി പി ഐ എം ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മാണ ചിലവിലേക്കാണ് ഡി വൈ എഫ് ഐ ചാലിശ്ശേരി മേഖല കമ്മിറ്റി ബിരിയാണി ചാലഞ്ചിലൂടെ സാമ്പത്തിക സഹായം നല്‍കിയത്. പ്ലമ്പിങ്, ഇലക്ട്രിക്കല്‍ എന്നീ വര്‍ക്കിനാവശ്യമായ തുകയാണ് ഡി വൈ എഫ് ഐ ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച് ഭാഗ്യക്ക് കൈമാറിയത്. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം പി ആര്‍ കുഞ്ഞുണ്ണി, എ റഷീദ്, വി എസ് ശിവാസ്, രജേഷ് രാജന്‍, ജഗനാഥന്‍, ഷാനവാസ്, നവാസ്, കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.