വൃദ്ധ ദമ്പതിമാര്‍ക്ക് ഓണപ്പുടവ നല്‍കി ചാലിശ്ശേരി ജനമൈത്രി പോലീസ്. ചാലിശ്ശേരി ജനമൈത്രി പോലീസും, പാലക്കാട് നന്മ ഫൗണ്ടേഷനും, സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും തിരഞ്ഞെടുത്ത 6 വൃദ്ധദമ്പതിമാരെ ഓണപ്പുടവ നല്‍കി ആദരിച്ചു . ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ഇന്‍സ്‌പെക്ടര്‍ പ്രതാപ് ദമ്പതിമാര്‍ക്ക് ഓണപ്പുടവ നല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ശ്രീകുമാര്‍,രതീഷ്,നന്മ ഫൗണ്ടേഷന്‍ അംഗങ്ങളായ ഹംസ,മുഹമ്മദ്കുട്ടി സന്നദ്ധ പ്രവര്‍ത്തകരായ മുഹമ്മദ് മതുപ്പുള്ളി,മുസ്തഫ പെരിങ്കന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.