നെല്ലുവായ് 27-ാം നമ്പര്‍ അംഗന്‍വാടിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ് 27-ാം നമ്പര്‍ അംഗന്‍വാടിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. 2020-2021 വാര്‍ഷിക പദ്ധതിയില്‍ 3.20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് മീനാ ശലമോന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. ഗോവിന്ദന്‍ കുട്ടി അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ കെബീര്‍. മുന്‍ മെമ്പര്‍ സി.കെ നാരായണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ മീനാശലമോനെ വാര്‍ഡ് വികസന സമിതി, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ പ്രതിനിധീകരിച്ച് വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ സി .വി .ബേബി. കുടുംബശ്രീ മൂന്നാം വാര്‍ഡ് സി.ഡിഎസ് മെമ്പര്‍. സോഫി മനോജ്. തൊഴിലുറപ്പ് മേറ്റ് കെ കെ റൂഖിയ എന്നിവരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. യോഗത്തിന് മിനി ടീച്ചര്‍ ,നിഷ പീയൂസ് ,വത്സല രാജന്‍, കെ കെ ഉണ്ണികൃഷ്ണന്‍ ,ശാന്തി ദാസന്‍, വല്‍സല എന്നിവര്‍ നേതൃത്വം നല്‍കി.