കുന്നംകുളത്തെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഗ്‌നിബാധ: ലക്ഷങ്ങളുടെ നഷ്ടം.

Advertisement

Advertisement

കുന്നംകുളത്തെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഗ്‌നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവസം രാത്രി 8.30 യോടെയാണ് ചിറളയം റോയല്‍ ഗാര്‍മെന്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന നാലു നിലയുള്ള സ്ഥാപനത്തില്‍ അഗ്‌നിബാധ ഉണ്ടായത്. 12500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നാലാം നിലയില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ ഉദ്ദേശം 2000 ചതുരശ്ര അടിഭാഗമാണ് കത്തി നശിച്ചത്. കൊല്ലം സ്വദേശി ഹരിനന്ദനം ശ്രീഹരിമോന്‍, എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഓഫീസ് ഇന്റീരിയല്‍, എ സി, ഫര്‍ണിച്ചറുകള്‍ ,വയറിംഗ്, കംപ്യൂട്ടറുകള്‍, മറ്റ് ഓഫീസ് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. കൂടാതെ ഗാര്‍മന്‍സ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന മെഷനറികള്‍ക്കും ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കുന്നംകുളം അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ എ ന്‍ ജയകുമാര്‍ ,സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ടി കെ എല്‍ദോ, എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങള്‍ ഒന്നര മണിക്കൂര്‍ സമയത്തെ പ്രയത്‌നം കൊണ്ട് തീ പൂര്‍ണ്ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിഭാതക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.