ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Advertisement

Advertisement

പരൂര് മഹല്ല് മീഡിയ കമ്മിറ്റിയും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററും സംയുക്തമായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പരൂര് ഡ്രീം പാലസ്സില്‍ നടന്ന ചടങ്ങ് പ്രൊഫസര്‍ ഡോക്ടര്‍ സൈതുട്ടി ഉദ്ഘാടനം ചെയ്തു. ഷിബു കെ മുഹമ്മദ് അധ്യക്ഷനായിരുന്നു. മജീദ് പരൂര്, കോഡിനേറ്റര്‍ അഷറഫ്, കണ്‍വീനര്‍ സുബൈര്‍ വാക്കയില്‍, ജോയിന്‍ സെക്രട്ടറി ഷെരീഫ് പാണ്ഡവതായില്‍, സിദ്ദീഖ് മാര്‍ലി, കുഞ്ഞു, തുടങ്ങിയവര്‍ സംസാരിച്ചു. പരൂര് മഹല്ല് കമ്മിറ്റി പരിധിയില്‍പ്പെട്ട പതിമൂന്ന് വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഉദ്ഘാടനച്ചടങ്ങിന് ഏതാനും വിദ്യാര്‍ഥികളെ മാത്രമാണ് പങ്കെടുപ്പിച്ചത്. ബാക്കിയുള്ള വിദ്യാര്‍ത്ഥികളെ അവരുടെ വീടുകളില്‍ എത്തിയാണ് പ്രവര്‍ത്തകര്‍ ആദരിച്ചത്.