ആനായ്ക്കല്‍ പുത്തന്‍ കുളത്തില്‍ മത്സ്യ കൃഷി ആരംഭിച്ചു.

Advertisement

Advertisement

കോവിഡിന്റെ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയിലെ ആനായ്ക്കല്‍ പുത്തന്‍ കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യ കൃഷി ആരംഭിച്ചു. നഗരസഭ ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ പ്രജി അദ്ധ്യക്ഷയായിരുന്നു. 9 സെന്റ് വരുന്ന കുളത്തില്‍ ഫിലാപ്പിയ, വാള, രോഹു, ,ഗ്രാസ് കാര്‍പ്പ്, തുടങ്ങിയ ഇനത്തില്‍പ്പെട്ട 1400 മത്സ്യങ്ങളെയാണ് നിക്ഷേപിച്ചിട്ടുള്ളത്. തൃശ്ശൂര്‍ ഫിഷറീസ് ഒഫീസര്‍ സിന്ധു, പ്രമോട്ടര്‍മാരായ ശ്രീശുകന്‍, ആതിര, ഷിമ എന്നിവര്‍ സംബന്ധിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതിയില്‍ മത്സ്യകൃഷിക്ക് 2078 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം നഗരസഭാ പരിധിയില്‍ 32 കുളങ്ങളില്‍ മത്സ്യകൃഷി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടന്നും ചെയര്‍പേര്‍സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.