വടക്കേക്കാട് പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ 3 പേരെ അറസ്റ്റ് ചെയ്തു.

Advertisement

Advertisement

വടക്കേക്കാട് പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ 3 പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് പരൂരില്‍ വെച്ചായിരുന്നു സംഭവം. മാസ്‌ക് വെയ്ക്കാത്തത് ചോദ്യം ചെയ്ത പോലീസുകാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. പരൂര്‍ പറയങ്ങാട്ടില്‍ അബൂബക്കര്‍ (62), മകന്‍ മുഹമ്മദ് നജ്മല്‍ (23), തറയില്‍ അലിമോന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ അബൂബക്കറും മറ്റുള്ളവരും തട്ടികയറുകയും കയ്യില്‍ പിടിച്ച് തിരിക്കുകയുമായിരുന്നു. പോലീസുകാരനായ ഡെന്നീസ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കതിരെ കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.