യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

Advertisement

Advertisement

സ്വര്‍ണ്ണ കടത്തു തെളിവുകള്‍ നശിപ്പിക്കാന്‍ സെക്രട്ടറിയേറ്റില്‍ തീയിട്ടെന്ന് ആരോപിച്ചും, പിണറായി സര്‍ക്കാര്‍ കള്ളകടത്തുകാര്‍ക്ക് കൂട്ടു നില്‍ക്കുന്നതില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നജ്മല്‍ തോട്ടക്കാടന്‍ സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫത്താഹ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ. പി ധര്‍മന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷഫീഖ് ചമ്മണൂര്‍, സാഫിക് മാഞ്ചിറ, അഷ്‌കര്‍ മാവിന്‍ചുവട്,ഷമീര്‍ വടക്കൂട്ട്, ഷെഫീര്‍ കിണര്‍ , ബാദുഷ എം. എ, ആഷിദ്, ശരത്ത് ആഷിദ്, ഷെബീര്‍, മനു, അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. പുന്നയൂര്‍ക്കുളം കുന്നത്തൂരില്‍ നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം പുന്നൂക്കാവില്‍ സമാപിച്ചു.