കുന്നംകുളം ബി ജെ പി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സെക്രട്ടറിയേറ്റ് പ്രൊട്ടോക്കോള്‍ ഓഫീസ് തീപ്പിടുത്തം സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനാണെന്ന് ആരോപിച്ചും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ആണ് നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി പി ജെ ജെബിന്‍, ഒ.ബി.സി.മോര്‍ച്ച ജില്ലാ സെക്രട്ടറി കെ എന്‍ ഷാജി, യുവമോര്‍ച്ച മുന്‍സിപ്പല്‍ പ്രസിഡന്റ് അഖില്‍ പാക്കത്ത്, കര്‍ഷകമോര്‍ച്ച മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ജയന്‍ കണ്ടിരുത്തി ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകരായ നന്ദകുമാര്‍ തിരുത്തിക്കാട്, ഗിരീഷ് കിഴൂര്‍, വിനീഷ് പുഴയ്ക്കല്‍, വിഷ്ണു, ലാല്‍ കൃഷ്ണ, ശ്രീബിലാഷ്, ഷിജിത്ത്, ശ്രീശാന്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Home BUREAUS KUNNAMKULAM കുന്നംകുളം ബി ജെ പി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.