എളവള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തയ്ക്ക് തുടക്കമായി.

Advertisement

Advertisement

എളവള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തയ്ക്ക് തുടക്കമായി. ബാങ്ക് ഹെഡ് ഓഫീസില്‍ ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു . ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് സി .കെ മോഹനന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് .സനല്‍ കുന്നത്തുള്ളി, ഭരണ സമിതി അംഗങ്ങളായ പി.എ മുഹമ്മദ് , കെ.പി.രാജു, വത്സല മുരളി, സെക്രട്ടറി ഇന്‍ ചാര്‍ജ് എ .എം ബിനി എന്നിവര്‍ പങ്കെടുത്തു. പലവ്യഞ്ജനങ്ങളും, പച്ചക്കറിയും കായ കുലകളുമുള്‍പ്പെടെ സബ്‌സിഡിയോടെയാണ് വില്‍പ്പനക്കായി ചന്തയില്‍ സജ്ജമാക്കിയിട്ടുള്ളത്.