എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍ കുട്ടി അധ്യക്ഷനായി. കൃഷി ഓഫീസര്‍ ആശാമോള്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ കബീര്‍, മെമ്പര്‍മാരായ അനിത വിന്‍സെന്റ്, സി.എ.ജോസഫ്, കൃഷി അസിസ്റ്റന്റ് ബൈജു ഫ്രാന്‍സീസ് എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ചങ്ങാലിക്കോടന്‍ നേന്ത്രവാഴ കുലകള്‍, നാടന്‍ പച്ചക്കറി, വട്ടവടയിലെ ക്യാബേജ്, വെളുത്തുള്ളി,ക്യാരറ്റ്, കുടംപുളി,മഞ്ഞള്‍പ്പൊടി, ഉപ്പ്മാങ്ങ എന്നിവയും വിപണനത്തിനുണ്ട്. 30 ശതമാനം വിലകുറവിലാണ് പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്.